ഒന്നര വയസുകാരൻ മകനെ അമ്മ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

ഒന്നര വയസുകാരൻ മകനെ അമ്മ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. കുഞ്ഞിന്റെ അമ്മ ശരണ്യ, കാമുകൻ നിധിൻ എന്നിവർക്കെതിരെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുക. രണ്ട് തവണ കുഞ്ഞിനെ കടൽഭിത്തിയിലേക്ക് എറിഞ്ഞ് മരണം ഉറപ്പാക്കിയെന്നാണ് കണ്ടെത്തൽ. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക.
ഫെബ്രുവരി 16-നാണ് ശരണ്യ- പ്രണവ് ദമ്പതികളുടെ ഒന്നര വസുകാരൻ മകൻ വിയാന്റെ മൃതദേഹം തയ്യിൽ കടപ്പുറത്ത് നിന്ന് കണ്ടെത്തുന്നത്. ഉറങ്ങി കിടന്ന കപഞ്ഞിനെ കാണാതായി എന്നായിരുന്നു ദമ്പതിമാർ പൊലീസിൽ നൽകിയ മൊഴി. മൊഴിയിലെ വൈരുദ്ധ്യത്തെ തുടർന്ന് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിന്റെ കുഞ്ഞിന്റെ അമ്മ ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തി എന്ന് കുറ്റ സമ്മതം നടത്തുകയായിരുന്നു.
read also:കൊച്ചിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ പരിശോധിക്കാൻ ആപ്ലിക്കേഷനുമായി പൊലീസ്
കാമുകനൊപ്പം ജീവിക്കുന്നതിനായി ഉറങ്ങിക്കിടന്ന കുഞ്ഞിനെ ശരണ്യ എടുത്ത്‌കൊണ്ട് പോയി കടൽ ഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ഭർത്താവായ പ്രണവിന്റെ തലയിൽകെട്ടിവയ്ക്കാനായിരുന്നു ശരണ്യ ശ്രമിച്ചത്.
Story highlights-Police file chargesheet in murder case of 1 and year-old boy viyan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here