കൊവിഡ് പ്രതിരോധ സന്ദേശവുമായി കോട്ടയത്ത് കാര്‍ട്ടൂണ്‍ മതില്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മതിലുകളില്‍ ബോധവത്കരണ കാര്‍ട്ടൂണുകള്‍ വരച്ച് കേരള കാര്‍ട്ടൂണ്‍ അക്കാദമി. കൊവിഡ്-19 നെതിരെ കേരളം പടുത്തുയര്‍ത്തിയ പ്രതിരോധ മുന്നേറ്റത്തിന്റെ കാഴ്ച്ചകളാണ് കോട്ടയത്തെ കാര്‍ട്ടൂണ്‍ മതിലില്‍ നിറഞ്ഞു നില്‍ക്കുന്നത്. സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്നാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന്റെ മുന്നണിയിലുള്ള ആരോഗ്യ പ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരുമൊക്കെ വരകളില്‍ ഇടംപിടിച്ചു.
കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി അനൂപ് രാധാകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി സുരേഷ് ഡാവിഞ്ചി, സുഭാഷ് കല്ലൂര്‍, രതീഷ് രവി, ഇവി പീറ്റര്‍, പ്രസന്നന്‍ ആനിക്കാട്, വിആര്‍ സത്യദേവ്, അനില്‍ വേഗ, അബ്ബ വാഴൂര്‍, ഷാജി സീതത്തോട് എന്നിവരാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള പൊതുമരാമത്ത് വകുപ്പ് ഓഫീസിന്റെ മതിലില്‍ കാര്‍ട്ടൂണുകള്‍ വരച്ചത്. കൊറോണ പ്രതിരോധനത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് പരിപാടി നടത്തിയത്. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് മാസ്‌ക്കും സാനിറ്റൈസറും വിതരണം ചെയ്ത് കളക്ടര്‍ പികെ സുധീര്‍ ബാബു ഉദ്ഘാടനം ചെയ്തു.
Story Highlights: Kottayam Cartoon Wall With covid awareness Message
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here