Advertisement

പെരുമ്പാവൂർ വാരിക്കാട് കൊലപാതക കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

May 17, 2020
2 minutes Read
perumbavoor murder

പെരുമ്പാവൂർ വാരിക്കാട് കൊലപാതക കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച വിജയന്റെ അയൽവാസിയും സുഹൃത്തുമായ മത്തായിക്കുഞ്ഞാണ് അറസ്റ്റിലായത്. കള്ളുകുടിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെതുടർന്ന് പ്രതി കഴിഞ്ഞ ജനുവരിയിലാണ് കൊലപാതകം നടത്തിയത്.

read also:ഈരാറ്റുപേട്ടയിൽ സംഘടിക്കാൻ ഇതര സംസ്ഥാന തൊഴിലാളികളുടെ ശ്രമം; തടഞ്ഞ് പൊലീസ്

മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷമാണ് വളയൻചിറങ്ങര വാരിക്കാട് കൊലപാതക കേസിലെ പ്രതിയെ പൊലീസ് പിടികൂടുന്നത്. ഇല്ലത്തുകുടി വിജയനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയും, സുഹൃത്തുമായ മൂലേക്കുടി മത്തായിക്കുഞ്ഞാണ് അറസ്റ്റിലായത്. കള്ളുകുടിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പെരുമ്പാവൂർ ഡിവൈഎസ്പി കെ. ബിജുമോന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

Story highlights-Police arrested the accused in the Perumbavoor Varikkad murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top