വായ്പകൾക്ക് നിബന്ധനവച്ചതിനോട് യോജിപ്പില്ല; എതിർപ്പ് കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി തോമസ് ഐസക്

സംസ്ഥാനങ്ങൾക്ക് വായ്പ അനുവദിക്കുന്നതിന് നിബന്ധനങ്ങൾ വച്ചതിനോട് യോജിക്കാനാകില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. നിബന്ധനകൾ ചർച്ച ചെയ്യണം. അടിച്ചേൽപിക്കാൻ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. അതേസമയം, വായ്പാ പരിധി ഉയർത്തിയ നടപടിയെ മന്ത്രി സ്വാഗതം ചെയ്തു.
സംസ്ഥാനത്തിന്റെ എതിർപ്പ് കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കും. മുഖ്യമന്ത്രിയും മറ്റുമായി സംസാരിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. പ്രതിസന്ധി കാലഘട്ടത്തിൽ പരിഷ്‌കാര നടപടികൾ കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ ശ്രമം. കേന്ദ്രത്തിന്റെ നടപടികൾ പൊതുമേഖലയെ നശിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന് അധികമായി 18,088 കോടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വായ്പ റിസർവ് ബാങ്കിൽ നിന്ന് നേരിട്ട് എടുക്കാൻ അനുവാദം നൽകണം. അല്ലെങ്കിൽ കേന്ദ്രസർക്കാർ വാങ്ങി സംസ്ഥാനത്തിന് നൽകണം. വായ്പാ പരിധി ഉയർത്തിയതോടെ സംസ്ഥാന സർക്കാരിന്റെ ഭരണ സ്തംഭനം ഒഴിവാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
story highlights- T M thomas issac, economic package
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here