Advertisement

ആപ്പ് പൂർണ സജ്ജമായില്ല; മദ്യ വിൽപന വൈകും

May 18, 2020
1 minute Read
liquor distribution faces delay 

മദ്യ വിതരണത്തിനുള്ള ഓൺലൈൻ ആപ്പ്ളിക്കേഷനുകൾ പൂർണ്ണസജ്ജമാകാത്തതിനാൽ സംസ്ഥാനത്ത് മദ്യ വിതരണം വൈകും. ഈ വരുന്ന ബുധനാഴ്ച മദ്യം ഓൺലൈനായി വിതരണം ചെയ്ത് തുടങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക തടസങ്ങളെ തുടർന്ന് മദ്യ വിതരണം വൈകുമെന്നാണ് ലഭ്യമാകുന്ന വിവരം.

ബെവ്‌കോ, കൺസ്യൂമർ ഫെഡ്, ബാർ ഉടമകൾ എന്നിവരുമായി ഇത് സംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണ്. ആപ്പിന്റെ ട്രയൽ പൂർത്തിയായ ശേഷം മാത്രമേ പൊതുജനങ്ങൾക്ക് മദ്യം ഓൺലൈനായി വിതരണം ചെയ്യൂ. ശനിയാഴ്ചയോടെ മാത്രമേ ഇത് സാധ്യമാകൂ എന്നാണ് വിവരം.

വ്യാഴാഴ്ചയോടെ മാത്രമേ ബാറുകളുമായി വിവരം ക്രോഡീകരിക്കുക പോലുള്ള ക്രമീകരണങ്ങളോടെ ആപ്പ് അതിന്റെ പൂർണ നിലയിൽ പ്രവർത്തന ക്ഷമമാവുകയുള്ളു. വെള്ളിയാഴ്ചയാണ് ട്രെയൽ റൺ. ഇതിന് ശേഷമാകും മദ്യവിതരണം.

Story Highlights- liquor distribution faces delay

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top