മാസ്‌ക് ചലഞ്ച്: പത്തനംതിട്ടയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 35,000 മാസ്‌ക്കുകള്‍ തയാറാക്കി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ടയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 35,000 മാസ്‌ക്കുകള്‍ തയാറാക്കി. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവച്ച എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്എസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് മാസ്‌ക്കുകള്‍ തയാറാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം, സര്‍വശിക്ഷാ അഭിയാന്‍ കേരളവും ചേര്‍ന്ന് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് സംസ്ഥാന തലത്തില്‍ 10 ലക്ഷം മാസ്‌ക്കുകളാണ് തയാറാക്കുന്നത്.
ജില്ലയില്‍ എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്എസ് പരീക്ഷ എഴുതുന്ന 35,000 വിദ്യാര്‍ത്ഥികളാണുള്ളത്. ഇവര്‍ക്കായി ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം വൊളന്റീയര്‍മാര്‍ വീടുകളില്‍ പുനരുപയോഗിക്കാവുന്ന 35,000 മാസ്‌ക്കുകള്‍ നിര്‍മിച്ചു. ‘മാസ്‌ക് ചലഞ്ച് ‘ എന്ന പ്രോഗ്രാമിന്റെ ഭാഗമായാണു മാസ്‌ക് തയാറാക്കിയത്. മാസ്‌ക്കുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍എസ്എസ് വൊളന്റീയര്‍മാര്‍ക്കായി ഓണ്‍ലൈന്‍ പരിശീലനം നല്‍കിയിരുന്നു.
Story Highlighs: Mask Challenge: 35,000 masks for students in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here