കൊവിഡ് സാമ്പത്തിക പ്രതിസന്ധി; പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി തായ് എയർവേയ്‌സ്

കൊറോണ വൈറസും ലോക്ക് ഡൗണും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിൽ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി തായ് എയർവേയ്‌സ്. ഇതുമായി ബന്ധപ്പെട്ട് കമ്പനി അപേക്ഷ നൽകും. അപേക്ഷ സമർപ്പിക്കാനുള്ള നടപടിക്ക് തായ്‌ലാന്റ് സർക്കാർ സമിതി അംഗീകാരം നൽകി. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ് അംഗീകാരം നൽകിയത്.
2017 മുതൽ നഷ്ടത്തിലായിരുന്ന തായ് എയർവേയ്‌സ് പുനരുജ്ജീവന പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി തായ്‌ലാന്റ് സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ അതുകൊണ്ട് ഇനി കാര്യമൊന്നും ഇല്ലെന്നാണ് കമ്പനി വക്താവ് പറയുന്നത്. പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാർഗരേഖ നൽകാൻ സർക്കാർ നേരത്തെ കമ്പനിക്ക് അവസാന അറിയിപ്പ് കൊടുത്തിരുന്നു. കമ്പനി കഴിഞ്ഞ വർഷവും രേഖപ്പെടുത്തിയത് കനത്ത സാമ്പത്തിക നഷ്ടമാണ്. തുടർന്ന് സാമ്പത്തിക ഫലം പ്രസിദ്ധീകരിക്കുന്നതിന് തായ്ലാന്റ് സ്റ്റോക്ക് എക്സ്ചേഞ്ചിനോട് കൂടുതൽ സമയം കമ്പനി ആവശ്യപ്പെട്ടിരുന്നു. 180 കോടി അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക സഹായം സർക്കാരിനോട് അഭ്യർത്ഥിക്കാൻ മുൻപ് കമ്പനി തീരുമാനിച്ചിരുന്നു.
Read Also: തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി; മോദിക്ക് അഭിനന്ദനവുമായി രാഹുൽ
അതേസമയം രാജ്യത്ത് ഇതുവരെ 3031 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 56 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസുകളിലൊന്നായ വിനോദ സഞ്ചാര മേഖലയും സ്തംഭിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന സർവീസുകൾ ഇല്ലാതിരിക്കെയാണ് തായ് എയർവേസ് പാപ്പർ പ്രഖ്യാപനത്തിനുള്ള നീക്കവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
bankruptcy, thai airways
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here