സാമ്പത്തിക ഉത്തേജന പാക്കേജ് കരുത്തു പകർന്നില്ല; സെൻസെക്സ് 631 പോയിന്റ് നഷ്ടത്തിൽ

കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജിനെ തുടർന്നുള്ള ആദ്യ ആഴ്ചയില് നഷ്ടത്തോടെ ഓഹരി വിപണി. സെൻസെക്സ് 631 പോയിന്റ് നഷ്ടത്തിൽ 30465ലും നിഫ്റ്റി 184 പോയന്റ് താഴ്ന്ന് 8951ലുമാണ് വ്യാപാരം നടക്കുന്നത്.
മെയ് 31 വരെ ലോക്ക് ഡൗൺ കാലാവധി നീട്ടിയതും കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് വിപണിയ്ക്ക് അമുകൂല സാഹചര്യം ഒരുക്കുന്നതല്ല എന്നതും വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
read also:കൊവിഡ് അഞ്ചാം ഘട്ട സാമ്പത്തിക പാക്കേജില്‍ തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി രൂപ
വ്യാപാരം പുരോഗമിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ബിഎസ്ഇയിലെ 550 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 574 ഓഹരികൾ നഷ്ടത്തിലുമാണ്.
എഫ്എംസിജി, ഓയിൽ ആന്റ് ഗ്യാസ്, വാഹനം, തുടങ്ങിയവയുടെ സൂചികകൾ നഷ്ടത്തിലാണ്.
സിപ്ല, ഇൻഫോസിസ്, ഭാരതി ഇൻഫ്രടെൽ, ബ്രിട്ടാനിയ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, സൺ ഫാർമ, തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലാണ്.
Story highlights-The economic package is not effective; Sensex gains 631 points in opening trade
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here