Advertisement

പ്രവാസികളുമായി രണ്ട് വിമാനങ്ങൾ ഇന്ന് കണ്ണൂരിലെത്തും

May 19, 2020
2 minutes Read
2 flights will reach in karipur today

വന്ദേ ഭാരത് ദൗത്യത്തിൻ്റെ ഭാഗമായി പ്രവാസികളുമായി രണ്ട് വിമാനങ്ങൾ ഇന്ന് കണ്ണൂരിലെത്തും. കുവൈറ്റ്, ദോഹ എന്നിവിടങ്ങളിൽ നിന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുക. കുവൈറ്റിൽ നിന്നുള്ള വിമാനം രാത്രി 9.10നും ദോഹ വിമാനം രാത്രി 1.30നുമാണ് കണ്ണൂരിലെത്തുക. മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാനും പരിശോധിക്കാനും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ദുബൈയിൽ നിന്നുള്ള രണ്ട് വിമാനങ്ങളാണ് ഇതുവരെ കണ്ണൂരിലെത്തിയത്. പ്രവാസികളുമായി കൂടുതൽ വിമാനങ്ങൾ വരും ദിവസങ്ങളിൽ കണ്ണൂരിലെത്തും.

Read Also: 183 യാത്രക്കാരുമായി ദോഹയിൽ നിന്നുള്ള വിമാനം കരിപ്പൂരിലെത്തി

ഇന്നലെ രാത്രി ദോഹയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 183 യാത്രക്കാരുമായി കരിപ്പൂരിലെത്തിയിരുന്നു. രാത്രി 10.30 നാണ് വിമാനം എത്തിയത്. യാത്രക്കാരിൽ നാല് പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരു കണ്ണൂര്‍ സ്വദേശിയെ കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവിധ ആരോഗ്യ പ്രശ്നങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഗര്‍ഭിണിയായ മലപ്പുറം സ്വദേശിനിയെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മടങ്ങി എത്തിയവരിൽ 35 പേരെ കോവിഡ് കെയര്‍ സെന്ററുകളിലലേക്കും  പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 144 പേരെ സ്വന്തം വീടുകളിലേക്കും പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റി.

Read Also: അബുദാബി-കൊച്ചി വിമാനത്തില്‍ ഇന്നലെയെത്തിയത് 180 യാത്രക്കാര്‍

ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അബുദാബി-കൊച്ചി വിമാനത്തില്‍ മടങ്ങിയെത്തിയത് 180 പ്രവാസികളായിരുന്നു. ഇതില്‍ 128 പേര്‍ പുരുഷന്‍മാരും 52 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള 10 കുട്ടികളും 18 മുതിര്‍ന്ന പൗരന്‍മാരും 17 ഗര്‍ഭിണികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 114 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയര്‍ സെന്ററുകളിലും 65 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. എറണാകുളം സ്വദേശിയായ ഒരാളെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ചികിത്സക്കായി അയച്ചിരുന്നു.

Story Highlights: 2 flights will reach in karipur today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top