സംസ്ഥാനത്ത് ബാർബർ ഷോപ്പുകളും സലൂണുകളും പ്രവർത്തനം ആരംഭിച്ചു

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ബാർബർ ഷോപ്പുകളും സലൂണുകളും പ്രവർത്തനം ആരംഭിച്ചു. നിയന്ത്രണങ്ങൾക്ക് വിധേയമായാണ് പ്രവർത്തനം. അണുവിമുക്തമാക്കിയതിനും ശുചീകരിച്ചതിനും ശേഷമാണ് ബാർബർ ഷോപ്പുകളും സലൂണുകളും തുറന്നു പ്രവർത്തിക്കുന്നത്.
ലോക്ക് ഡൗൺ മൂലം നാളുകളായി അടഞ്ഞു കിടന്ന ബാർബർ ഷോപ്പുകളും സലൂണുകളും ബ്യൂട്ടിപാർലറുകളും ഇന്ന് പ്രവർത്തനം ആരംഭിച്ചു. നാലാംഘട്ട ലോക്ക് ഡൗണിൽ നിയന്ത്രണങ്ങളോടെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. പല സ്ഥാപനങ്ങളിലും ഇന്ന് ശുചീകരണ, അണുവിമുക്ത നടപടികൾ പുരോഗമിക്കുകയാണ്. അത് പൂർത്തിയായ പല സ്ഥാപനങ്ങളും ഇന്ന് തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
read also:സംസ്ഥാനത്ത് സ്കൂൾ പ്രവേശന നടപടികൾ ആരംഭിച്ചു
ഹെയർ കട്ടിംഗ്, ഹെയർ ഡ്രസിംഗ്, ഷേവിംഗ് എന്നിവക്ക് മാത്രമാണ് അനുമതി. ഫേഷ്യൽ വസ്തുക്കൾ ഉപയോഗിക്കുന്നതിന് അനുവാദമില്ല. ടവലും തോർത്തുകളും ഉപഭോക്താവ് തന്നെ കൊണ്ടുവരണമെന്നാണ് സർക്കാർ നിർദേശം. ഇത് ഏത് രീതിയിൽ പ്രാവർത്തികമാക്കണമെന്ന് കടയുടമകൾ ആലോചിക്കുന്നുണ്ട്. നാളെ മുതൽ സംസ്ഥാനത്ത് ബാർബർ ഷോപ്പുകളുടെയും സലൂണുകളുടെയും പ്രവർത്തനം കൂടുതൽ സജീവമാകും.
Story highlights-Barber shops and saloons have been opened in the state
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here