Advertisement

ലോക്ക് ഡൗൺ ലംഘനം : കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ കേസ്

May 19, 2020
1 minute Read
kodikunil suresh

ലോക്ക് ഡൗൺ ലംഘിച്ചതിന് കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ കേസ്. കുട്ടനാട്ടിൽ നടത്തിയ ബോട്ട് യാത്ര സമരം സാമൂഹിക അകലം പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. രാമങ്കരി പൊലീസാണ് കേസെടുത്തത്.

read also:ലോക്ക് ഡൗൺ ഇളവ്; തിരുവനന്തപുരം ചാല മാർക്കറ്റിൽ വൻ തിരക്ക്

കൊവിഡ് നിയമം ലംഘിച്ചുകൊണ്ടായിരുന്നുു കുട്ടനാട്ടിൽ കോൺഗ്രസ് സമരം നടത്തിയത്. പ്രളയത്തിന് മുൻകരുതൽ എടുക്കുന്നില്ല എന്നാരോപിച്ചാണ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ സമരം നടത്തിയത്. ബോട്ട് യാത്ര നടത്തി ആയിരുന്നു സമരം. സംഭവത്തിൽ കേസെടുത്ത രാമങ്കരി പൊലീസ് കൊടിക്കുന്നിലിനെതിരെ എഫ്‌ഐആർ ഇട്ടു.

Story Highlights- case against kodikkunnil suresh mp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top