സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവിനെയും മകനെയും വെടിവച്ചു കൊന്നു

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവിനെയും മകനെയും വെടിവച്ചു കൊന്നു. ചോട്ടെ ലാല്‍ ദിവാകര്‍ മകന്‍ സുനില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ നിന്നും 187 കിലോമീറ്ററും ലക്നൗവില്‍ നിന്നും 379 കിലോമീറ്ററും അകലെയുള്ള സംബാള്‍ ഗ്രാമത്തിലാണ് സംഭവം.
read also:ഉത്തര്‍പ്രദേശില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് 23 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമത്തിലൂടെ വന്ന പുതിയ റോഡിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് ചോട്ടേ ലാല്‍ ദിവാകറും മകന്‍ സുനിലും സംബാളിലേക്ക് എത്തുന്നത്. കൃഷിയിടത്തിന് നടുവിലൂടെ നിര്‍മിച്ച റോഡിനെ ചൊല്ലിയായിരുന്നു തര്‍ക്കം. തര്‍ക്കത്തിനിടെ ചോട്ടേ ലാല്‍ ദിവാകറിനും മകനും നേരെ രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു.ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
Story highlights-Samajwadi Party Leader And Son Shot Dead In UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here