കൊവിഡിനെ പ്രതിരോധിക്കാൻ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നു വെന്ന് ട്രംപ്

കൊവിഡ് ചികിത്സക്കായി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആരോഗ്യ വിദഗ്ധർക്കിടയിൽ വ്യത്യസ്ത അഭിപ്രായം നിലനിൽക്കുകയാണ്. ഇതിനിടയിൽ താൻ കഴിഞ്ഞ ഒരാഴ്ചയായി ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നുണ്ടെന്ന വെളിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.
നിലവിൽ രോഗ ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ കൂടി പ്രതിരോധത്തിന്റെ ഭാഗമായാണ് താൻ ദിവസവും ഓരോ ഗുളിക വീതം കഴിക്കുന്നതെന്നാണ് ട്രംപിന്റെ വാദം. ഇത് നല്ലതാണെന്നാണ് താൻ കരുതുന്നതെന്നും മരുന്നിനെപ്പറ്റി ശുഭകരമായ പല വാർത്തകൾ കേട്ടതിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപ് വിശദീകരിക്കുന്നത്.
കൊവിഡ് ചികിത്സക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് ഉപയോഗിക്കുന്നത് സംബന്ധിച്ച് വിദഗ്ധർക്കിടയിൽ വ്യത്യസ്ത അഭിപ്രായം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ട്രംപ് കൈക്കൊള്ളുന്നത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നവർ നിരവധി ആളുകൾ ഈ മരുന്ന് കഴിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ആഴ്ചകൾക്ക് മുൻപ് തന്നെ താനും മരുന്ന് കഴിക്കാൻ ആരംഭിച്ചിരുന്നുവെന്നും ട്രംപ് പറയുന്നു.
Story highlight: Trump says he is taking hydroxychloroquine to combat cavity
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here