മലപ്പുറം ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൊവിഡ്; എല്ലാവരും വിദേശത്ത് നിന്ന് എത്തിയവര്‍

മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഖത്തറില്‍ നിന്ന് എത്തിയ ഒരാള്‍ക്കും അബുദാബിയില്‍ നിന്ന് എത്തിയ മൂന്ന് പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 51 ആയി.
നേരത്തെ ആരോഗ്യ പ്രശ്നങ്ങളുള്ള നിറമരുതൂര്‍ സ്വദേശി തുടര്‍ ചികിത്സയ്ക്കായാണ് മെയ് 10 ന് ഖത്തറില്‍ നിന്ന് കൊച്ചിയില്‍ എത്തിയത്. അവിടെ നിന്ന് കൊവിഡ് കെയര്‍ സെന്ററില്‍ എത്തിച്ച ശേഷം ആരോഗ്യ പരിശോധനകള്‍ക്കായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികിത്സകള്‍ക്കായി മെയ് 16 ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് നടത്തിയ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
രോഗം ബാധിച്ച മറ്റ് മൂന്ന് പേരും അബുദബിയില്‍ നിന്ന് മെയ് 16 ന് കരിപ്പൂരില്‍ എത്തിയ വിമാനത്തില്‍ ഉണ്ടായിരുന്നവരാണ്. ഇവരില്‍ എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശിയെ വിമാനത്താവളത്തില്‍വച്ചുതന്നെ ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യക്കും അമ്മക്കും മകള്‍ക്കുമൊപ്പമാണ് പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി മടങ്ങി എത്തിയത്. വീട്ടിലേയ്ക്കു മടങ്ങി നിരീക്ഷണത്തില്‍ കഴിയവെ രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ മെയ് 18 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗ ബാധ സ്ഥിരീകരിക്കുകയുമായിരുന്നു. രോഗം ബാധിച്ച നാലാമത്തെയാല്‍ പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശിനിയായ 41 കാരിയാണ്. കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 18 ന് രോഗലക്ഷണങ്ങള്‍ കണ്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. 30 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
Story Highlights: four more covid19 cases confirmed in malapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here