Advertisement

സംസ്ഥാനത്ത് കെഎസ്ആർടിസി ജില്ലയ്ക്കുള്ളില്‍ സർവീസ് ആരംഭിച്ചു

May 20, 2020
1 minute Read
ksrtc

സംസ്ഥാനത്ത് ജില്ലകൾക്കുള്ളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് തുടങ്ങി. കർശന നിയന്ത്രണങ്ങളോടെയാകും സർവീസുകൾ. ജീവനക്കാരും യാത്രക്കാരും പാലിക്കേണ്ട വ്യക്തമായ മാർഗനിർദേശം ഗതാഗത വകുപ്പ് പുറത്തിറക്കി.

1850 കെഎസ്ആർടിസി ബസുകളാണ് ഇന്ന് മുതൽ സർവീസ് നടത്തുക. നിലവിലുള്ള റൂട്ടുകളിൽ തീവ്ര ബാധിത പ്രദേശങ്ങളും അതിർത്തികളും ഒഴിവാക്കിയാകും സർവീസുകൾ. ജില്ലയ്ക്കകത്ത് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നിന്ന് മാത്രമേ സർവീസ് ഉണ്ടാകൂ. ജില്ലാ അതിർത്തിയിലേക്കോ, കണ്ടെയ്ൻമെന്റ് സോണിലേയ്‌ക്കോ, കണ്ടെയ്ൻമെന്റ് സോൺ കടന്നുപോകുന്ന വിധത്തിലോ സർവീസ് ഉണ്ടാകില്ല.

Read Also: ജയ്പൂർ,ഡൽഹി എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേയ്ക്കുള്ള അദ്യ ശ്രമിക് ട്രെയിനുകൾ ഇന്ന്

ഓർഡിനറി ബസുകൾ മാത്രമാകും സർവീസ് നടത്തുക. സ്ലീപ്പർ, എസി ബസുകൾ ഉണ്ടാവില്ല.
യാതൊരു കാരണവശാലും യാത്രക്കാരെ നിർത്തികൊണ്ട് സർവീസ് പാടില്ലെന്നാണ് മാർഗനിർദേശം. ജീവനക്കാരും യാത്രക്കാരും നിർബന്ധമായും മാസ്‌ക് ധരിക്കണം. സാമൂഹ്യ അകലം ഉറപ്പാക്കണം. ബസിന്റെ പിൻവശത്തുള്ള വാതിലിലൂടെ മാത്രമേ യാത്രക്കാരെ കയറ്റാൻ പാടുള്ളു. മുൻവശത്തുള്ള വാതിലിൽ കൂടി യാത്രക്കാർ ഇറങ്ങണം. ജനൽ ഷട്ടറുകൾ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണം.

യാത്രക്കാർക്ക് പുതപ്പോ, ഭക്ഷണസാധനമോ വിതരണം ചെയ്യരുത്. ആരോഗ്യവകുപ്പിന്റെ എല്ലാ മാർഗനിർദേശങ്ങളും കർശനമായി പാലിക്കണം. ഓരോ ട്രിപ്പിന് ശേഷവും ബസുകൾ അണുവിമുക്തമാക്കണം.

പ്രതിദിനം ജില്ലകൾക്കുള്ളിൽ അഞ്ചര ലക്ഷം കിലോമീറ്റർ സർവീസ് നടത്തേണ്ടി വരുമെന്നാണ് നിലവിലെ കണക്ക് കൂട്ടൽ. യാത്രക്കാരുടെ ലഭ്യത മുൻകൂട്ടി കണ്ട് സർവീസുകൾ നടത്തണം എന്നാണ് കെഎസ്ആർടിസി എംഡിയുടെ നിർദേശം.

 

ksrtc, lock down, restart service

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top