Advertisement

പുതുതായി മൂന്ന് സ്ഥലങ്ങൾ കൂടി ഹോട്ട് സ്‌പോട്ട് പട്ടികയിൽ

May 21, 2020
2 minutes Read
covid test

ഇന്ന് പുതുതായി മൂന്ന് പ്രദേശങ്ങളെക്കൂടി കൊവിഡ് ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂർ ജില്ലയിലെ ധർമ്മടം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. അതേ സമയം 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ആകെ 28 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

അതേസമയം കേരളത്തില്‍ ഇന്ന് 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 5 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 4 പേർക്കും കോട്ടയം, തൃശൂർ ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്ന് 2 പേർക്ക് വീതവും ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

read also:കൊവിഡ് ചികിത്സയ്ക്ക് എറണാകുളം ജില്ലയിലെ സർക്കാർ- സ്വകാര്യ ആശുപത്രികൾ സജ്ജം

ഇതിൽ 14 പേർ വിദേശത്ത് നിന്നും (യു.എ.ഇ. 8, കുവൈറ്റ് 4, ഖത്തർ 1, മലേഷ്യ 1) 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര 5, തമിഴ്നാട് 3, ഗുജറാത്ത് 1, ആന്ധ്രപ്രദേശ് 1) വന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട് ജില്ലയിൽ നിന്നും 5 പേരുടെയും (1 മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളിൽ നിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 177 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 510 പേർ രോഗമുക്തരായി.

Story highlights-3 palces added in covid hot spot list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top