എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ: കണ്ടയ്ൻമെന്റ് സോണുകളിലെ പരീക്ഷാ കേന്ദ്രങ്ങൾ മാറ്റിയേക്കും

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടത്താനിരിക്കുന്ന കണ്ടയ്ൻമെന്റ് സോണുകളിലെ പരീക്ഷാ കേന്ദ്രങ്ങൾ മാറ്റിയേക്കും. പരീക്ഷകൾ മെയ് 26ന് തന്നെ നടത്തുമെന്ന് ഇന്നലെ സർക്കാർ അറിയിച്ചിരുന്നു.
ഏറെ ആശയക്കുഴപ്പങ്ങൾക്ക് ശേഷമാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മെയ് 26ന് തന്നെ നടത്താൻ സർക്കാർ തീരുമാനിക്കുന്നത്. എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളിൽ പരീക്ഷാ സെന്ററുകൾ വരുന്നത് വിദ്യാർത്ഥികളെയും, അധ്യാപകരെയും, രക്ഷിതാക്കളെയും അശാങ്കയിലാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ പ്രദേശങ്ങളിലുള്ള പരീക്ഷാ സെന്ററുകൾ മാറ്റിയേക്കുമെന്ന തരത്തിൽ സൂചനകൾ പുറത്തുവരുന്നത്.
read also:എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ കേന്ദ്രം മാറ്റുന്നതിന് ഇന്ന് വൈകുന്നേരം വരെ ഓൺലൈനായി അപേക്ഷിക്കാം
സംസ്ഥാനത്താകെ 33 കണ്ടെയ്ൻമെന്റ് സോണുകളാണ് ഉള്ളത്. ഈ സോണുകളിലെ പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഡിഇഒമാർക്കാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയത്. പട്ടിക പരിശോധിച്ച് കേന്ദ്രങ്ങൾ മാറ്റി ബദൽ സംവിധാനം ഒരുക്കാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം പരീക്ഷയുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശങ്ങൾ അധികൃതർ പുറപ്പെടുവിക്കും.
Story Highlights- containment zone SSLC exam centers may change
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here