ആഭ്യന്തര വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്ക് പ്രസിദ്ധീകരിച്ചു; ഉയർന്ന നിരക്ക് ഡൽഹി- തിരുവനന്തപുരം സെക്ടറിൽ

തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന ആഭ്യന്തര വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്ക് പ്രസിദ്ധീകരിച്ചു. ഡിജിസിഎ പ്രസിദ്ധീകരിച്ച നിരക്കിൽ ഡൽഹി- തിരുവനന്തപുരം സെക്ടറിലാണ് ഏറ്റവും ഉയർന്ന നിരക്ക്. 18,600 രൂപയാണ് ഈ സെക്ടറിലെ കൂടിയ നിരക്ക്. 6,500 രൂപയാണ് കുറഞ്ഞ നിരക്ക്.
മറ്റ് ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ
ഡൽഹി-കൊച്ചി, ഡൽഹി-കോഴിക്കോട്, ഡൽഹി-മംഗലാപുരം സെക്ടറുകളിൽ കൂടിയ നിരക്ക് 15,700 ഉം കുറഞ്ഞ നിരക്ക് 5,500 ആണ്. കൊച്ചി-അഹമ്മദാബാദ് സെക്ടറിൽ കൂടിയ നിരക്ക് 13,000 ആകുമ്പോൾ കുറഞ്ഞ നിരക്ക് 4,500 ആണ്.
തിരുവനന്തപുരം-മുംബൈ യാത്രയ്ക്ക് കൂടിയ നിരക്ക് 10,000 വും കുറഞ്ഞത് 3,500 ആണ്. കൊച്ചി-ഹൈദരാബാദ്, തിരുവനന്തപുരം സെക്ടറിൽ ഉയർന്ന നിരക്ക് 9,000 ഉം കുറഞ്ഞത് 3000 ആണ്.
കോഴിക്കോട്-ചെന്നൈ, കൊച്ചി-ചെന്നെ, തിരുവനന്തപുരം, കൊച്ചി-ഗോവ, തിരുവനന്തപുരം- ബംഗളൂരു സെക്ടറുകളിലെ കൂടിയ നിരക്ക് 7,500 ഉം കുറഞ്ഞ നിരക്ക് 2,500 ഉം ആണ്. കോഴിക്കോട്-ബംഗളൂരൂ, കൊച്ചി- ബംഗളൂരു സെക്ടറുകളിൽ ഉയർന്ന നിരക്ക് 6,000 വും കുറഞ്ഞ നിരക്ക് 2,000 വുമാണ്. കൊച്ചി- ചെന്നൈ സെക്ടറിൽ ഉയർന്ന നിരക്ക് 9,000 ഉം കുറഞ്ഞ നിരക്ക് 3,000 വുമാണ്. കൊച്ചി- തിരുവനന്തപുരം സെക്ടറിൽ 6000 ആണ് ഉയർന്ന നിരക്ക്, കുറഞ്ഞ നിരക്ക് 2,000ആയാണ് നിജപ്പെടുത്തിയിരിക്കുന്നത്.
ജിഎസ്ടി, യൂസർ ഫീ, പാസഞ്ചർ സർവീസ് നികുതി എന്നിവ ഈ നിരക്കുകൾക്ക് പുറമെ വരും. എല്ലാ വിമാനങ്ങളിലെയും 40 ശതമാനം ടിക്കറ്റുകൾ കുറഞ്ഞ നിരക്കിനും ഉയർന്ന നിരക്കിനും ഇടയിലുള്ള പകുതി നിരക്കിന് താഴെയാണ് വിൽക്കേണ്ടത്. ഓഗസ്റ്റ് 24 അർധ രാത്രിവരെ ഈ നിരക്കായിരിക്കാം പ്രാബല്യത്തിൽ ഉണ്ടാവുക. ആദ്യഘട്ടത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒഴികെയുള്ള കേരളത്തിലെ മറ്റ് മൂന്നു വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ ചാർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്നാണ് സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
Story highlight: Domestic airline ticket prices published; Highest rate in Delhi-Thiruvananthapuram sector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here