വിവാഹ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വിവാഹ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി ജയിലിലെ ടോയ്‌ലറ്റിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു. വിവാഹ തട്ടിപ്പ് കേസിൽ അമ്പലമേട് പൊലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വദേശി ശ്രീജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ജയിൽ ജീവനക്കാർ തടവുകാരനെ രക്ഷിച്ച് ആശുപത്രിയിലാക്കി.
ഇന്ന് രാവിലെ ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്‌കൂളിലാണ് സംഭവം. പ്രാഥമിക കൃത്യങ്ങൾക്കായി പോയ ശ്രീജിത്ത് വരാൻ വൈകിയതിനാൽ നടത്തിയ അന്വേഷണത്തിലാണ് ഉടുമുണ്ടുപയോഗിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായി കണ്ടെത്തിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജയിലിലെത്തുന്ന പുതിയ തടവുകാരേയും പരോൾ കഴിഞ്ഞുവരുന്നവരേയും 14 ദിവസത്തേക്ക് യുവ തടവുകാരെ പാർപ്പിക്കുന്ന ജയിലായ ബോർസ്റ്റൽ സ്‌കൂളിലേയ്ക്കാണ് കൊണ്ടുപോകുന്നത്. നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ശേഷം ജില്ലാ ജയിലിലേക്ക് മാറ്റും.
read also: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തൃശൂർ സ്വദേശിനി
ഇവിടെയെത്തിയ ആദ്യ ദിവസങ്ങളിൽ തന്നെ ശാരീരിക അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് ശ്രീജിത്തിനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. തുടർന്ന് ജയിൽ ഉദ്യോഗസ്ഥരുടെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇതിനിടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അപകടാവസ്ഥ തരണം ചെയ്ത ഇയാൾ നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ഐ.സി.യുവിലാണ്.
story highlights- suicide attempt, trivanrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here