Advertisement

രജിസ്ട്രാർ ജനറൽ കെ. ഹരിപാൽ കേരള ഹൈക്കോടതി ജഡ്ജിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

May 22, 2020
2 minutes Read
k haripal

കേരള ഹൈക്കോടതിയിലെ രജിസ്ട്രാർ ജനറൽ കെ. ഹരിപാൽ കേരള ഹൈക്കോടതി ജഡ്ജിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നേരത്തെ നടന്ന കൊളിജിയം ശുപാർശയിൽ കേന്ദ്രസർക്കാരാണ് തീരുമാനമെടുത്തത്.

ചങ്ങനാശേരി പായിപ്പാട് സ്വദേശിയാണ് കെ. ഹരിപാൽ. പായിപ്പാട്, തിരുവല്ല എന്നിവടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹരിപാൽ, എറണാകുളം ഗവ. ലോ കോളജിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയി നീതി നിർവഹണ രംഗത്ത് പ്രവർത്തനം ആരംഭിച്ച ഹരിപാൽ കേരളാ ലോകായുക്തയിൽ രജിസ്ട്രാറായും വിജിലൻസ് സ്‌പെഷ്യൽ ജഡ്ജിയായും പ്രവർത്തിച്ചു. തിരുവനന്തപുരത്ത് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരിക്കെ പദ്മനാഭ സ്വാമി ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചു. 2019 നവംബർ മുതൽ കേരളാ ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആണ്.

story highlights- high court of kerala, k haripal, registrar general of HC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top