Advertisement

ദക്ഷിണാഫ്രിക്കയുമായി ടി-20 പരമ്പരക്കൊരുങ്ങി ഇന്ത്യ; മത്സരങ്ങൾ ഓഗസ്റ്റിൽ

May 22, 2020
2 minutes Read
india vs south africa

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് റ്റീം. ഓഗസ്റ്റ് അവസാനം ദക്ഷിണാഫ്രിക്കയിൽ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ടി-20 പരമ്പര കളിക്കാനാണ് ബിസിസിഐ സമ്മതം മൂളിയിരിക്കുന്നത്. നേരത്തെ, കൊവിഡ് ബാധയെ തുടർന്ന് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം റദ്ദാക്കിയിരുന്നു.

നേരത്തെ. കൊവിഡ് പശ്ചാത്തലത്തിൽ ശ്രീലങ്കൻ പര്യടനം ക്രിക്കറ്റ് സൗത്താഫ്രിക്ക മാറ്റിവച്ചിരുന്നു. എന്നാൽ, ഇന്ത്യയുടെ പര്യടനം കൊവിഡ് കാല നഷ്ടങ്ങളെ നികത്താൻ സാധിക്കും എന്ന് കരുതുന്നതു കൊണ്ടാണ് പരമ്പര നടത്താൻ ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ബോർഡ് തയ്യാറെടുക്കുന്നത്. ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്ടർ ഗ്രേം സ്മിത്തും ഇക്കാര്യത്തിൽ പരസ്പര ധാരണയിൽ എത്തിയിട്ടുണ്ട്.

“സാധ്യമാകുമെങ്കിൽ മൂന്ന് ടി-20കൾ കളിക്കാമെന്ന് ഞങ്ങൾ ധാരണയിലെത്തിയിട്ടുണ്ട്. ഓഗസ്റ്റ് അവസാനം സ്ഥിതി എന്താവുമെന്നതിനപ്പെറ്റി ഉറപ്പില്ല. അത് ഊഹിക്കാനേ കഴിയൂ. പക്ഷേ, സാമൂഹ്യ അകലം പാലിച്ച് അടച്ച സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താനാവുമെന്നാണ് ഞങ്ങൾ കരുതുന്നത്.”- ഗ്രേം സ്മിത്ത് പറഞ്ഞു.

ജൂലായ് അവസാനത്തിൽ രണ്ട് ടെസ്റ്റുകളും അഞ്ച് ടി-20കളും ഉൾക്കൊള്ളുന്ന വെസ്റ്റ് ഇൻഡീസ് പര്യടനം ദക്ഷിണാഫ്രിക്ക തീരുമാനിച്ചിരുന്നു. അത് എങ്ങനെയെങ്കിലും നടത്താൻ ശ്രമിക്കുമെന്നും സ്മിത്ത് പറഞ്ഞു.

read also:ക്രിക്കറ്റ് തിരികെ എത്തുന്നു; ഓസ്ട്രേലിയയിൽ ജൂൺ 6 മുതൽ ക്ലബ് ക്രിക്കറ്റ് ആരംഭിക്കും

അതേ സമയം, ക്ലബ് ക്രിക്കറ്റ് ജൂൺ 6 മുതൽ ആരംഭിക്കുമെന്ന് ഓസ്ട്രേലിയ അറിയിച്ചിരിക്കുകയാണ്. ഡാർവിൻ ആൻഡ് ഡിസ്ട്രിക്റ്റ് ടി-20 ടൂർണമെൻ്റാണ് ജൂൺ 6നു തുടങ്ങുക. ഇതിനു പിന്നാലെ സെപ്തംബർ 19 വരെ നീളുന്ന ഏകദിന ടൂർണമെൻ്റും നടക്കും.

10 ഓവർ വീതമുള്ള വിൻസി പ്രീമിയർ ലീഗും ഉടൻ അരംഭിക്കും. മെയ് 22ന് വെസ്റ്റ് ഇൻഡീസിൽ ആരംഭിക്കുന്ന ലീഗിൽ കെസെരിക്ക് വില്ല്യംസ്, സുനിൽ ആംബ്രിസ് തുടങ്ങിയ രാജ്യാന്തര താരങ്ങൾ പങ്കെടുക്കുന്നുണ്ട്.

Story highlights-india playing t-20 series in south africa in august

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top