ആഭ്യന്തര വിമാനങ്ങളിലെത്തുന്നവരും പതിനാല് ദിവസം ക്വാറന്റൈനിൽ കഴിയണം : മന്ത്രി കെകെ ശൈലജ

തൃശൂർ ചാവക്കാട്ടെ കൊവിഡ് 19 മരണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുന്നവരുടെ ക്വാറന്റീൻ കർശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. ആഭ്യന്തര വിമാനങ്ങളിലെത്തുന്നവരും പതിനാല് ദിവസം ക്വാറന്റൈനിൽ കഴിയണം. അതിർത്തികളിൽ പരിശോധന കർശനമാക്കുമെന്നും റെഡ്സോണുകളിൽ നിന്നുവരുന്നവരെ ക്വാറന്റീനിലാക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതരസംസ്ഥാനങ്ങളിൽ നിന്നും പലരുമെത്തുന്നത് അവശരായാണ്. ചാവക്കാട് മരിച്ച ഖദീജക്കുട്ടിയും ഇതേ അവസ്ഥയിലായിരുന്നു. മെഡിക്കൽ കോളജിലേക്ക് മാറ്റുമ്പോഴേക്കും മരണമടഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരോട് വരേണ്ട എന്നു പറയാനാവില്ല.
റെഡ്സോണിൽ നിന്നുവരുന്നവർക്ക് കർശനപരിശോധന തുടരും. കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. സംസ്ഥാനത്ത് ആദ്യഘട്ടെ ചിത്രം മാറിയെന്നും രോഗലക്ഷണമില്ലാത്തവരും നിരീക്ഷണത്തിലാവണമെന്നും അവർ പറഞ്ഞു.
read also:കൊവിഡ് ബാധിച്ച് മരിച്ച തൃശൂർ സ്വദേശിനിയുടെ മകനും ആംബുലൻസ് ഡ്രൈവറും നിരീക്ഷണത്തിൽ
ഇതരസംസ്ഥാനങ്ങളിൽ നിന്നും വിവിധ സംഘടനകൾ ആളുകളെ എത്തിക്കുന്നത് പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. രോഗ പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. മാഹി സ്വദേശിയുടെ മരണം ആരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നതിൽ തർക്കത്തിന്റെ കാര്യമില്ലെന്നും മന്ത്രി അറിയിച്ചു.
Story highlights-Thrissur: Quarantine will be tightened in Kerala in the wake of covid’s death, Health Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here