ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ബോർഡ് ചെയർമാനായി ഹർഷവർധൻ ചുമതലയേറ്റു

ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ബോർഡ് ചെയർമാനായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ചുമതലയേറ്റു. ഡോ. ഹിരോഷ് നതാകിനിയുടെ കാലാവധി കഴിഞ്ഞതോടെയാണ് ഹർഷ വർധന്റെ നിയമനം. ആരോഗ്യ രംഗത്ത് കഴിവ് തെളിയിച്ച 34 പേരാണ് എക്‌സിക്യൂട്ടീവ് ബോർഡിൽ ഉണ്ടാകുക. ചെയർമാന് ഒരു വർഷമാണ് കാലാവധിയുള്ളത്. മൂന്ന് വർഷത്തേക്ക് ബോർഡിൽ അംഗത്വവുമുണ്ടാകും.
ലോകം മുഴുവൻ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെയാണ് ഈ ഓഫീസിലേക്ക് കടന്നുവരുന്നതെന്ന് അറിയാമെന്നും ഇനിയുള്ള രണ്ട് ദശകങ്ങളിൽ നിരവധി വെല്ലുവിളികൾ ആരോഗ്യം രംഗം നേരിടേണ്ടി വരുമെന്നാണ് കരുതുന്നതെന്നും ബോർഡിന്റെ ചെയർമാൻ പദവി ഏറ്റെടുത്ത ശേഷം ഹർഷ വർധൻ പറഞ്ഞു. ഇവയ്‌ക്കെതിരെ നാം ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു. ലോക ആരോഗ്യ സംഘടനയുടെ സൗത്ത് ഏഷ്യാ ഗ്രൂപ്പ് കഴിഞ്ഞ വർഷം ഇന്ത്യയുടെ പ്രതിനിധിയെ ബോർഡിലേക്ക് അയക്കാൻ തീരുമാനമെടുത്തിരുന്നു.
world health organisation executive board chairman, harsha vardhan, health minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here