Advertisement

ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇതുവരെ സംസ്ഥാനത്തേക്ക് എത്തിയത് 4,416 പേര്‍

May 24, 2020
2 minutes Read
injivila check post kerala

തിരുവനന്തപുരം ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ സംസ്ഥാനത്തേക്ക് ഇന്നലെവരെ 4,416 പേര്‍ വന്നു. ഇതുവരെ സംസ്ഥാനത്തേക്ക് എത്തിയവരില്‍ 2424 പുരുഷന്മാന്മാരും 1992 സ്ത്രീകളും ഉള്‍പ്പെടുന്നു, തമിഴ്‌നാട്ടില്‍ നിന്ന് 3919 പേരും കര്‍ണാടകയില്‍ നിന്ന് 322, ഹരിയാനയില്‍ നിന്ന് ഒരാളും, ഡല്‍ഹിയില്‍ നിന്ന് നാലുപേരും, രാജസ്ഥാനില്‍ നിന്ന് രണ്ട് പേരും, തെലുങ്കാനയില്‍ നിന്ന് 21 പേരും, പോണ്ടിച്ചേരിയില്‍ നിന്ന് 50 പേരും, ഗുജറാത്തില്‍ നിന്ന് 10 പേരും, മഹാരാഷ്ട്രയില്‍ നിന്ന് 50 പേരും, അസമില്‍ നിന്ന് ഒരാളും, മധ്യപ്രദേശില്‍ നിന്ന് നാലുപേരും, ഛത്തീസ്ഗഡില്‍ നിന്ന് നാല് പേരും, ബീഹാറില്‍ നിന്ന് ഒരാളും, ആന്ധ്രാപ്രദേശില്‍ നിന്ന് 26 പേരും, ഉത്തര്‍പ്രദേശില്‍ നിന്ന് ഒരാളും ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ സംസ്ഥാനത്ത് എത്തി.

ഇതുവരെ എത്തിയവരില്‍ റെഡ് സോണില്‍ നിന്നുള്ളത് 1576 പേരാണ്. ഇതില്‍ 1307 പേരെ വീട്ടില്‍ നിരീക്ഷണത്തിന് അയച്ചു. നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു മറ്റുള്ളവര്‍ വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാണ്.

ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ എത്തിയവരില്‍ 3464 തിരുവനന്തപുരം സ്വദേശികളാണ്. കൊല്ലം – 297, പത്തനംതിട്ട – 96, കോട്ടയം – 107, ആലപ്പുഴ – 96, ഇടുക്കി – 32, എറണാകുളം – 179, തൃശൂര്‍ – 62, പാലക്കാട് – 22, മലപ്പുറം – 21, കോഴിക്കോട് – 24, വയനാട് -2, കണ്ണൂര്‍ – 12, കാസര്‍ഗോഡ് 2 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലുള്ളവരുടെ കണക്കുകള്‍.

Story Highlights: 4,416 people arrived through injivila check post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top