പരീക്ഷാ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് യാത്രചെയ്യുന്ന അധ്യാപകരെ തടസപ്പെടുത്തരുത്: പൊലീസ് മേധാവി

പരീക്ഷാ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് യാത്രചെയ്യുന്ന അധ്യാപകരെ തടസപ്പെടുത്തരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. മെയ് 26 ന് ആരംഭിക്കുന്ന സ്കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍മാര്‍, പ്രഥമ അധ്യാപകര്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ യാത്ര ഒരിടത്തും തടസപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി.
ഇവര്‍ക്ക് രാത്രികാലങ്ങളില്‍ ജില്ലവിട്ട് യാത്ര ചെയ്യേണ്ടി വരുന്നപക്ഷം തിരിച്ചറിയില്‍ കാര്‍ഡും പരീക്ഷ സംബന്ധിക്കുന്ന രേഖകളും യാത്രാപാസായി പരിഗണിക്കും. സാധിക്കുന്ന സ്ഥലങ്ങളില്‍ അവരുടെ യാത്രയ്ക്ക് ആവശ്യമായ സഹായം പൊലീസ് നല്‍കണം. രാവിലെ എഴ് മുതല്‍ രാത്രി ഏഴ് വരെ മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു.
Story Highlights: exam duty, teachers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here