ശ്രമിക് ട്രെയിനിൽ സുഖ പ്രസവം; അമ്മയ്ക്കും കുഞ്ഞിനും ആശംസ അറിയിച്ച് റെയിൽവേ

ശ്രമിക് ട്രെയിനിൽ കുടിയേറ്റത്തൊഴിലാളിയായ യുവതിക്ക് കുഞ്ഞു പിറന്നു. അമ്മയും കുട്ടിയും സുഖമായിരിക്കുന്നുവെന്ന് അറിയിച്ച് റെയിൽവേയുടെ ട്വീറ്റ്.
ഇന്ന് രാവിലെ ഗുജറാത്തിലെ സൂറത്തിൽ നിന്നും ബിഹാറിലെ നവാഡയിലേക്കുള്ള ശ്രമിക് ട്രെയിൻ യാത്രയ്ക്കിടെയാണ് കുടിയേറ്റ തൊഴിലാളിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. കൂടെയുള്ളവർ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് ട്രെയിൻ ആഗ്രയിൽ നിർത്തി ട്രെയിനുള്ളിൽ പ്രസവിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. ശേഷം തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
सूरत से नवादा(बिहार)जाने वाली श्रमिक स्पेशल ट्रेन में आगरा स्टेशन पर रेलवे डॉक्टर को एक महिला यात्री के प्रसव पीड़ा की सूचना मिली। डॉ श्रीमती पुल्किता ने तुरंत गाड़ी पर पहुंचकर ट्रेन में ही सुरक्षित डिलीवरी कराई। मां एवं बच्चा दोनों स्वस्थ हैं।#IndiaFightsCorona pic.twitter.com/icx4QDCkcw
— Ministry of Railways (@RailMinIndia) May 24, 2020
Read Also:തിരുവനന്തപുരത്ത് കുഞ്ഞിനെ റെയിൽവേ പാളത്തിൽ വലിച്ചെറിഞ്ഞ് യുവതിയുടെ ആത്മഹത്യാശ്രമം
റെയിൽവേയുടെ കണക്കനുസരിച്ച് മെയ് 1 മതൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തിയ ശ്രമിക് ട്രെയിനുകളിൽ ഇതുവരെ 24 കുട്ടികളാണ് പിറന്നത്.
Story highlights- Shramik train, other state worker lady delivers baby, inidan railway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here