സർക്കാരിന്റെ നാലാം വാർഷികം; ജനങ്ങളുമായി സമൂഹമാധ്യമങ്ങളിലൂടെ സംവദിക്കാനൊരുങ്ങി മുഖ്യമന്ത്രി

ഇടതു സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ജനങ്ങളുമായി സമൂഹമാധ്യമങ്ങളിലൂടെ സംവദിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ വൈകുന്നേരം നടത്തുന്ന വാർത്താ സമ്മേളനത്തിനു ശേഷമാകും ഇത്. ജനങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
Read Also: ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ 75ാം ജന്മദിനം
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:
എൽഡിഎഫ് സർക്കാർ നാളെ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഏതുമില്ലാതെയാണ് നാലാം വാർഷികം കടന്നുപോകുന്നത്. സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ സംവദിക്കാൻ ആലോചിക്കുന്നു. വാർത്താസമ്മേളനത്തിന് ശേഷമാകും സോഷ്യൽ മീഡിയയിലൂടെയുള്ള സംവാദം. കൃത്യസമയം രാവിലെ അറിയിക്കാം. എല്ലാ സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകളിലേയും അക്കൗണ്ടുകളിലൂടെ നിങ്ങൾക്ക് ഇപ്പോൾ മുതൽ ചോദ്യങ്ങൾ ചോദിക്കാം.
അതേ സമയം, സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൊവിഡ് ബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ 18 പേര്‍ വിദേശത്ത് നിന്നും (ഒമാന്‍-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്‌നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്.
Story Highlights: interaction with people pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here