കടുത്ത ജാഗ്രത പുലര്‍ത്തേണ്ട സമയമാണ് കടന്നു പോകുന്നത്: മന്ത്രി പി തിലോത്തമന്

കടുത്ത ജാഗ്രത പുലര്‍ത്തേണ്ട സമയമാണ് കടന്നു പോകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ വരികയും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സങ്കീര്‍ണമായ സാഹചര്യത്തില്‍ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ നമുക്കാവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കുള്ള മാസ്ക് വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ വിജയകരമായി നടപ്പാക്കുന്നതില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. പ്രതിരോധ പ്രവര്‍ത്തങ്ങള്‍ താഴേത്തട്ടില്‍ നടപ്പാക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വലിയ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബ്ലോക്ക് പരിധിയില്‍ പരീക്ഷ എഴുതുന്ന 6000 വിദ്യാര്‍ത്ഥികള്‍ക്കായി 18000 മാസ്കുകളാണ് നിര്‍മിച്ചിട്ടുള്ളത്. ഒരു കുട്ടിക്ക് മൂന്നു മാസ്ക് വീതം നല്‍കും. മാസ്കിനു പുറമെ സ്കൂളിന് സാനിടൈസറും നല്‍കും. കുടുംബ ശ്രീയുടെ അപ്പാരല്‍ തയ്യല്‍ യൂണിറ്റിലാണ് മുഴുവന്‍ മാസ്കുകളും നിര്‍മിച്ചിട്ടുള്ളത്.
കണിച്ചുകുളങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു, സെക്രട്ടറി കെ.എ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Story Highlights: Minister P Thilothaman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here