Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ്

May 25, 2020
1 minute Read
covid9, coronavirus, kottayam updates

കോട്ടയം ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 11 ന് ദുബായില്‍നിന്നെത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന പായിപ്പാട് പഞ്ചായത്തിലെ നാലു കോടി സ്വദേശിക്കും (30) 17ന് അബുദാബിയില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്റീനില്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വൈക്കം ഇരുമ്പൂഴിക്കര സ്വദേശിക്കു (37) മാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

പ്രായമായ ദമ്പതികളും ഒരു കുട്ടിയും ഉള്‍പ്പെടെ മൂന്നു ബന്ധുക്കള്‍ക്കൊപ്പം എത്തിയതിനാലാണ് നാലുകോടി സ്വദേശിക്ക് ഹോം ക്വാറന്റീനില്‍ കഴിയാന്‍ അനുമതി നല്‍കിയത്. ബന്ധുക്കള്‍ മൂന്നുപേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. ക്വാറന്റീന്‍ കാലാവധി ഇന്ന് പൂര്‍ത്തിയാകാനിരിക്കെയാണ് യുവാവിന് രോഗം കണ്ടെത്തിയത്. ഇയാള്‍ക്ക് പ്രകടമായ രോഗ ലക്ഷണങ്ങളില്ല. ഇതേ വിമാനത്തിലെത്തിയ മറ്റു രണ്ടു പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.

അബുദാബിയില്‍നിന്നുള്ള വിമാനത്തില്‍ ഇരുമ്പൂഴിക്കര സ്വദേശിക്കൊപ്പമെത്തിയ നാലു സുഹൃത്തുക്കളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇതേ വിമാനത്തില്‍ വന്ന മൂന്നു പേര്‍ക്ക് മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടു പേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ കോട്ടയം ജില്ലയില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയി.

 

Story Highlights: covid9, coronavirus, kottayam updates

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top