Advertisement

കൊവിഡ് പ്രതിരോധം; സംസ്ഥാനത്തെ ജനപ്രതിനിധി യോഗം ഇന്ന്

May 26, 2020
1 minute Read

കൊവിഡ് പ്രതിരോധത്തിന് മുഖ്യമന്ത്രി വിളിച്ച എംഎൽഎമാരുടേയും കേരളത്തിൽ നിന്നുള്ള എംപിമാരുടേയും യോഗം ഇന്ന്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ജനപ്രതിനിധികളുടെ സഹകരണം ഉറപ്പാക്കലാണ് ലക്ഷ്യം. വിഡിയോ കോൺഫറൻസിംഗിലൂടെയാകും മുഖ്യമന്ത്രി ജനപ്രതിനിധികളുമായി സംസാരിക്കുക.

അതതു ജില്ലാ കളക്ടറേറ്റുകളിൽ എംഎൽഎമാരും എംപിമാരും യോഗത്തിന്റെ ഭാഗമാകും. യോഗവുമായി സഹകരിക്കുമെന്ന് പ്രതിപക്ഷവും അറിയിച്ചിട്ടുണ്ട്. രാവിലെ പത്തരയ്ക്കാണ് യോഗം.

Read Also: കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്ത്; 24 മണിക്കൂറിനിടെ 6977 പോസിറ്റീവ് കേസുകള്‍ 154 മരണം

കൊവിഡ് പ്രതിരോധത്തിനായി സർവകക്ഷി യോഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. അത് നാളെയാണ് നടക്കുക. യോഗത്തിൽ പങ്കെടുക്കില്ലെന്ന് വടകര എം പി കെ മുരളീധരന്റെ നിലപാട് യുഡിഎഫ് നേതൃത്വം തളളിയിരുന്നു. യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടുന്നതും മറ്റിടങ്ങളിൽ നിന്ന് മലയാളികൾ കൂട്ടത്തോടെ വരുന്ന സാഹചര്യവും ഗൃഹ നിരീക്ഷണം ശക്തമാക്കാനുള്ള നടപടികളും ഇരുയോഗങ്ങളും ചർച്ച ചെയ്യും.

 

coronavirus,  representatives meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top