കേരളത്തിൽ ചിലയിടങ്ങളിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

കേരളത്തിൽ ചിലയിടങ്ങളിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എവിടെയും മുന്നറിയിപ്പുകൾ ഇല്ല. നാളെ ഏഴ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നാളെ യല്ലോ അലർട്ട്.
മറ്റന്നാൾ ആറ് ജില്ലകളിലും, 29 ന് മൂന്ന് ജില്ലകളിലും യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ പരമാവധി 40 കിമീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. പൊതുജനങ്ങളും മത്സ്യ തൊഴിലാളികളും പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കേരള, തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Story highlight: Heavy rain and strong winds are expected in the next four days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here