Advertisement

ബെവ്ക്യൂ ഇന്ന് ഉച്ചയോടെ പ്ലേ സ്റ്റോറിലെത്തും

May 27, 2020
1 minute Read
bevq app play store today

മദ്യവിൽപ്പനയ്ക്കുള്ള വെർച്വൽ ക്യൂ ആപ്പായ ബെവ്ക്യൂ ഇന്ന് ഉച്ചയോടെ പ്ലേ സ്റ്റോറിൽ ലഭ്യമാകും. എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ ഇന്ന് മാധ്യമങ്ങളെ കാണും. അപ്പോഴാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

അതേസമയം, ആപ്പിനെതിരായ അഴിമതി ആരോപണം തള്ളി മന്ത്രി എകെ ബാലൻ രംഗത്തെത്തി. രണ്ടരലക്ഷം രൂപയുടെ പദ്ധതിയിൽ ആരോപിക്കുന്നത് കോടികളുടെ അഴിമതിയാണ്. അഴിമതിയുണ്ടെങ്കിൽ അന്വേഷണം ആവശ്യപ്പെടണമെന്ന് മന്ത്രി പറഞ്ഞു.

Read Also‘നന്ദിയുണ്ട് പിള്ളേച്ചാ, ഒരായിരം നന്ദി’; ഗൂഗിളിന്റെ ഫേസ്ബുക്ക് പേജിൽ കമന്റ് മേളം

എട്ട് ലക്ഷം പേർ ഒരു സമയം ഈ ആപ്പിൽ എത്തിയാൽ പോലും സെർവറിന് ഒരു തകരാറും സംഭവിക്കില്ലെന്നാണ് ഫെയർകോഡ് നൽകുന്ന ഉറപ്പ്. നിസ്സഹകരണം പ്രഖ്യാപിച്ച 30 ബാറുകളെ ആപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ 1100 ൽ താഴെ ബാറുകളാകും ബെവ്ക്യു ആപ്പുമായി കൈകോർക്കുക.

ആപ്പ് സജ്ജമായാൽ തൊട്ടടുത്ത ദിവസം തന്നെ മദ്യ വിൽപന തുടങ്ങാൻ തയാറാകാൻ ബെവ്‌കോ എംഡി നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെയർ ഹൗസുകളിൽ നിന്ന് സ്‌റ്റോക്കുകൾ ബാറുകളിലേക്ക് എത്തിക്കുക, എക്‌സൈസ് വകുപ്പുകൾ കണക്കുകൾ തിട്ടപ്പെടുത്തുക തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ബാറുകൾ അണുവിമുക്തമാക്കുന്ന നടപടികളും നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

Story Highlights- bevq app play store today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top