ശമ്പളക്കുടിശിക നൽകാൻ വൈകുന്നു; 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കിൽ

ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കുന്നു. കൊവിഡ് സർവീസ് ഉൾപ്പെടെ എല്ലാ സേവനങ്ങളും നിർത്തിവച്ചാണ് സമരം. ശമ്പളക്കുടിശികയ്ക്കൊപ്പം അടുത്ത മാസം മുതൽ ശമ്പളം കൃത്യമായി നൽകണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.
കഴിഞ്ഞ മാസത്തെ ശമ്പളം നൽകണമെന്നാവശ്യപ്പെട്ടാണ് ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കുന്നത്. ഇതോടൊപ്പം കഴിഞ്ഞ കുറെ മാസങ്ങളായി നൽകാനുള്ള ശമ്പളക്കുടിശികയും നൽകിയിട്ടില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും ശമ്പളം ലഭിക്കാതെ വന്നതോടെ ഇന്ന് രാവിലെ മുതൽ ജീവനക്കാർ പണിമുടക്ക് തുടങ്ങി. ജില്ലയിലെ 28 ആംബുലൻസുകളും പണിമുടക്കുന്നുണ്ട്. ഇതിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആംബുലൻസുകളുമുണ്ട്. ശമ്പളം നൽകുന്നതിനൊപ്പം എല്ലാ മാസവും അഞ്ചിന് ശമ്പളം നൽകാമെന്ന് കമ്പനി കരാർ ഒപ്പിട്ടു നൽകണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു. സർക്കാരിൽ നിന്നും 20 കോടി ലഭിക്കാനുള്ളതിനാലാണ് ശമ്പളം നൽകാൻ വൈകുന്നതെന്നാണ് കരാർ ഏറ്റെടുത്ത കമ്പനിയുടെ നിലപാട്.
Story highlights- ambulance employees strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here