കൊച്ചി മെട്രോ തൈക്കുടം മുതൽ പേട്ട വരെ സർവീസ് ഉടൻ

കൊച്ചി മെട്രോ സർവീസ് പേട്ടയിലേയ്ക്ക് നീളുന്നു. തൈക്കുടം മുതൽ പേട്ട വരെയുള്ള സർവീസ് ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങളും പരിശോധനയും പൂർത്തിയായിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഉദ്ഘാടനം നാളെ ഉണ്ടായേക്കും. അടുത്തമാസം സർവീസ് ആരംഭിക്കുമെന്നാണ് വിവരം.
ഇതോടെ കൊച്ചി മെട്രോ ഒന്നാംഘട്ടം പൂർത്തിയാകുകയാണ്. ആലുവ മുതൽ പേട്ട വരെയായിരുന്നു കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം. ആദ്യം പാലാരിവട്ടം വരെയും, പിന്നീട് മഹാരാജാസ് വരെയും, പിന്നീട് തൈക്കുടം വരെയും മെട്രോ സർവീസ് ഘട്ടം ഘട്ടമായി നീട്ടുകയായിരുന്നു. ഫെബ്രുവരിയിൽ തൈക്കുടം മുതൽ പേട്ട വരെയുള്ള ഒന്നര കിലോമീറ്റർ പാതയിൽ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ മുതലാണ് മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കുടം വരെയുള്ള ഭാഗത്ത് സർവീസ് തുടങ്ങിയത്. പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരയെുള്ള ഭാഗത്തെ പണികളും പുരോഗമിക്കുകയാണ്.
Story Highlights- kochi metro thaikoodam petta service soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here