സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലായിരുന്നു പരീക്ഷകൾ നടന്നത്. സംസ്ഥാനത്തൊട്ടാകെ 4,22,450 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഹയർസെക്കൻഡറി പരീക്ഷകൾ 30 ന് അവസാനിക്കും.
കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ച എസ്എസ്എൽസിപരീക്ഷകൾ വൻ സുരക്ഷാ സംവിധാനങ്ങളോടെയായിരുന്നു പുനരാരംഭിച്ചത്. ആദ്യ ദിനം കണക്കും, തുടർന്നുള്ള ദിവസങ്ങളിൽ ഫിസിക്‌സ്, കെമിസ്ട്രി എന്നിങ്ങനെയായിരുന്നു പരീക്ഷാ ക്രമം. എല്ലാ പരീക്ഷകേന്ദ്രങ്ങളിലും ആരോഗ്യ പ്രവർത്തകരുടെ സേവനമടക്കം ആദ്യ ദിനം മുതൽ തന്നെ ലഭ്യമാക്കിയിരുന്നു. ഒരു ഹാളിൽ പരമാവധി 20 കുട്ടികളെയാണ് പരീക്ഷയെഴുതാൻ അനുവദിച്ചിരുന്നത്. സ്‌കൂളുകളെല്ലാം തന്നെ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിച്ചത് കൊവിഡ് കാലത്തും സുരക്ഷിതമായി പരീക്ഷയെഴുതാൻ കുട്ടികൾക്ക് സഹായകമായി.
Read Also:സംസ്ഥാനത്ത് 84 പേർക്ക് കൂടി കൊവിഡ്; ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന കണക്ക്
ചോദ്യപ്പേറും ഉത്തരക്കടലാസുകളും ഗ്ലൗസ് ധരിച്ച ശേഷം മാത്രമേ അധ്യാപകർ സ്പർശിക്കാവു എന്ന നിർദേശവും നടപ്പിലാക്കിയിരുന്നു. പരീക്ഷാ നടത്തിപ്പിൽ കാര്യമായ അക്ഷേപം എവിടെയും ഉയർന്നില്ല.സംസ്ഥാനത്ത് 4,22,450 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. രണ്ടാം ഘട്ടത്തിൽ നടന്ന പരീക്ഷയിൽ കണക്ക് ഒഴികെ ബാക്കി രണ്ട് വിഷയങ്ങളും എളുപ്പമായിരുന്നു എന്നാണ് വിദ്യാർത്ഥികളുടെ പ്രതികരണം.
Story highlights-SSLC exams are over in the state
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here