Advertisement

ബെവ് ക്യൂ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നില്ല; മറുപടിയില്ലാതെ നിർമാണ കമ്പനി

May 29, 2020
2 minutes Read
bevq

ബെവ് ക്യൂ ആപ്ലിക്കേഷൻ പ്രവർത്തിക്കാത്തതിൽ മൗനം പാലിച്ച് നിർമാതാക്കളായ ഫെയർക്കോഡ് ടെക്‌നോളജീസ്. കമ്പനിയുടെ ഫേസ്ബുക്ക് പേജിലും ബെവ്ക്യൂവും ആയി ബന്ധപ്പെട്ട പോസ്റ്റുകൾ ഒന്നുംതന്നെ കാണാനില്ല. പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തിരിക്കുകയാണ്. പേജിലുള്ള മറ്റ് പോസ്റ്റുകളിൽ ആളുകൾ രൂക്ഷപ്രതികരണമാണ് നടത്തുന്നത്.

Read Also:ആദ്യ ദിനം ബെവ് ക്യൂ സേവനം ലഭ്യമാക്കിയത് 2,25000ത്തോളം പേർ

കമ്പനിയുടെ കൊച്ചി ഇളംകുളത്തെ ഓഫീസ് അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്നും ഫോൺ കോളുകളോട് അധികൃതർ പ്രതികരിക്കുന്നില്ലെന്നുമാണ് വിവരം. ആദ്യം ടോക്കൺ നൽകാൻ തയാറാക്കുന്ന ആപ്ലിക്കേഷൻ വൈകുന്നതാണ് വിവാദമായത്. ശേഷം പറഞ്ഞ സമയത്തും ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ലഭ്യമായില്ല. പിന്നീട് വന്നപ്പോൾ ഒടിപി ലഭിക്കുന്നതിനും ടോക്കണിനെ സംബന്ധിച്ചുമെല്ലാം പരാതികൾ കുന്നുകൂടി. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോഴും പൂർണമായി പരിഹകരിക്കപ്പെട്ടിട്ടില്ല. ടോക്കൺ ഇല്ലാതെ തന്നെ മദ്യം നൽകുന്ന സാഹചര്യത്തിലേക്ക് വരെ ഇത് നയിച്ചു. ആപ്ലിക്കേഷനെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണവും ശക്തമാകുകയാണ്. ആപ്ലിക്കേഷൻ നിർമിക്കാൻ കഴിവുള്ള കമ്പനിയെ അല്ല ഉണ്ടാക്കാൻ ഏൽപ്പിച്ചതെന്നും സ്വജനപക്ഷപാതപരമായാണ് ഇതിന് അനുവാദം നൽകിയതെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.

Story highlights-bev q farecode is not reacting about non functioning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top