എറണാകുളം ജില്ലയിൽ നാല് പേർക്ക് കൊവിഡ്; ഒരാൾക്ക് രോഗം സമ്പർക്കത്തിലൂടെ

എറണാകുളം ജില്ലയിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. മൂന്ന് പേർ വിദേശത്ത് നിന്ന് എത്തിയവരാണ്.
ഡൽഹിയിൽ നിന്നും ട്രെയിൻ മാർഗം കൊച്ചിയിലെത്തി മെയ് 27 ന് രോഗം സ്ഥിരീകരിച്ച കുന്നത്തുനാട് സ്വദേശിയുടെ അടുത്ത ബന്ധുവായ 47 കാരിയാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. രാഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 27 ന് ഇദ്ദേഹത്തെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മെയ് 27 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ കാക്കനാട് സ്വദേശിനിയായ 48 കാരിയാണ് കൊവിഡ് പോസിറ്റീവായ രണ്ടാമത്തെയാൾ. ഇവരെ അന്നുതന്നെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. മെയ് 17ന് അബുദാബി-കൊച്ചി വിമാനത്തിലെത്തിയ 63 കാരനായ വടവുകോട് സ്വദേശിയാണ് പോസിറ്റീവായ മൂന്നാമത്തെയാൾ. മെയ് 17 ന് അബുദാബി കൊച്ചി വിമാനത്തിലെത്തിയ 32 കാരനായ എറണാകുളം പാറക്കടവ് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച നാലാമത്തെയാൾ. ഇരുവരെയും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച 25 കാരൻ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.
അതേസമയം, കളമശേരി മെഡിക്കൽ കോളജിൽ ഐസിയുവിൽ ചികിത്സയിലുള്ള ഇന്നലെ രോഗം സ്ഥിരീകരിച്ച തൃശൂർ സ്വദേശിനിയായ 80 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് അധികൃതർ അറിയിച്ചു. വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ തുടരുകയാണ്.
Story Highlights- coronavirus, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here