വയനാട്ടില്‍ ഇന്ന് രണ്ട് പോര്‍ക്ക് കൊവിഡ് ; അഞ്ച് പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ മേപ്പാടി സ്വദേശിയായ 62 കാരനും പൂതാടി സ്വദേശിയായ 28 കാരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇരുവരും വിദേശത്ത് നിന്നെത്തി കല്‍പ്പറ്റയിലെ സര്‍ക്കാര്‍ ക്വാറന്റീന് സെന്ററില്‍ കഴിഞ്ഞ് വരികയായിരുന്നു.
Read Also:സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്
അതേസമയം, അഞ്ച് പേരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയത്. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നും രോഗം ബാധിച്ച ലോറി ഡ്രൈവറുടെ ഭാര്യ, മകളുടെ മക്കളായ ഒരു വയസുകാരന്, അഞ്ച് വയസുകാരി, കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നും മടങ്ങിയെത്തിയ നെന്മേനി സ്വദേശിയായ യുവാവ്, വിദേശത്ത് നിന്നും മടങ്ങിയെത്തിയ ചീരാല്‍ സ്വദേശിയും ഗര്‍ഭിണിയുമായ യുവതി എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരെ ജില്ലാ ആശുപത്രിയിലെ കൊവിഡ് സെന്ററിലേക്ക് മാറ്റി. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ക്ക് പ്രാഥമിക സമ്പര്‍ക്കമില്ലെന്നാണ് സൂചന.
Story highlights-two new covid cases confirmed in wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here