മദ്യപാനത്തിനിടെ വാക്കുതർക്കം; മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മലപ്പുറം താനൂരാണ് സംഭവം. തലക്കടത്തൂർ സ്വദേശി ശിഹാബുദ്ദീനാണ് മരിച്ചത്. താനൂർ സ്വദേശി സൂഫിയാൻ, തയ്യാല സ്വദേശി കെ രാഹുൽ എന്നിവർ ചേർന്ന് ശിഹാബുദ്ദീനെ കുത്തിയതെന്നാണ് പ്രാഥമിക വിവരം.
വെള്ളിയാഴ്ച വൈകീട്ട് നടക്കാവിനും പാലക്കുറ്റിയാഴി തോടിനും ഇടയിലായി റെയിൽവേ ലൈനിനോട് ചേർന്ന സ്ഥലത്തുവച്ചാണ് സംഭവമുണ്ടായത്. ശിഹാബുദ്ദീനൊപ്പമുണ്ടായിരുന്ന ബിപി അങ്ങാടി സ്വദേശി അഹസനും കുത്തേറ്റു. ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശിഹാബുദ്ദീന്റെ മൃതദേഹം തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
കേസിൽ പ്രതികളായ സൂഫിയാനും രാഹുലും ഒളിവിലാണ്. ഇവർക്ക് വേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയാണ്. കൊല്ലപ്പെട്ടയാളും, കൊലപാതകികളും വിവിധ സ്റ്റേഷനുകളിൽ മോഷണക്കേസുകളിലും അക്രമങ്ങളിലും ഉൾപ്പെട്ടവരാണെന്നാണ് പൊലീസ് പറയുന്നത്. താനൂർ സി.ഐ പ്രമോദിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
story highlights- stabbed to death, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here