‘ഡൽഹി സ്ഥിരമായി അടച്ചിടാൻ കഴിയില്ല’: അരവിന്ദ് കേജ് രിവാൾ
ഡൽഹി സ്ഥിരമായി അടച്ചിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാൾ. മുൻ കരുതലുകൾ സ്വീകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും പകർച്ചവ്യാധിക്കൊപ്പം ജീവിക്കാൻ ഡൽഹി നിവാസികൾ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് സമ്മതിക്കുന്നു.
എന്നാൽ, ഇക്കാര്യത്തിൽ നാം പരിഭ്രാന്തരാകരുത്. ഡൽഹിയിലെ സ്ഥിതി എന്നെ ആശങ്കപ്പെടുത്തുന്നത് രണ്ട് കാരണങ്ങൾകൊണ്ടാണ്. ഒന്ന് മരണ സംഖ്യ കൂടുന്നുവെന്നതും മറ്റൊന്ന് ആശുപത്രിയിൽ കിടക്കകളുടെ അപര്യാപ്തതയെന്നും അദ്ദേഹം വീഡിയോ കോൺഫറൻസിൽ പറഞ്ഞു.
Read Also:നിസാമുദിൻ തബ്ലീഗ് ജമാഅത്ത് മർകസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു
അതേസമയം, ഡൽഹിയിൽ 17000-ലധികം ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 398 പേർക്ക് ജീവൻ നഷ്ടമായി. എന്നാൽ, ആകെ രോഗം സ്ഥിരീകരിച്ചവരിൽ 2,100 പേർ മാത്രമാണ് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്. കൊവിഡ് പിടിപെട്ടവരിൽ രോഗ ലക്ഷണങ്ങളില്ലാത്തവരും നേരിയ ലക്ഷണങ്ങൾ മാത്രം ഉള്ളവരും വീടുകളിൽ വിശ്രമത്തിലുള്ളതായും ഇവർ രോഗമുക്തരാകുന്നതായും അദ്ദേഹം പറഞ്ഞു.
Story highlights-Delhi cannot be permanently closed: Arvind Kejriwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here