Advertisement

വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് കൊവിഡ് നെ​ഗറ്റീവ്

May 30, 2020
1 minute Read
covid

അബ്‌കാരി കേസിൽ അറസ്റ്റിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ പോയ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ ഫലം നെഗറ്റീവ്. പ്രതിയുമായി അടുത്തിടപഴകിയ വെഞ്ഞാറമ്മൂട് സിഐ അടക്കം 5 പൊലീസുകാരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.

നിരീക്ഷണത്തിലുള്ള മറ്റു പൊലീസുകാരുടെ ഫലം നാളെ ലഭിക്കും. വെഞ്ഞാറമ്മൂട് സ്റ്റേഷനിലെ ഇരുപതോളം പൊലീസുകാരെയായിരുന്നു നിരീക്ഷണത്തിലാക്കിയത്. ഇന്നലെ രണ്ടു റിമാൻഡ് പ്രതികൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വെഞ്ഞാറമ്മൂട്, വട്ടപ്പാറ സ്റ്റേഷനുകളിലെ 13 പേരെയും വീടുകളിൽ നിരീക്ഷണത്തിലാക്കിയിരുന്നു.

Read Also:പൈലറ്റിന് കൊവിഡ്; എയർ ഇന്ത്യ വിമാനം തിരികെ വിളിച്ചു

വെഞ്ഞാറമ്മൂട് സ്വദേശിയായ നാൽപതുവയസ്സുകാരനെ കഴിഞ്ഞ ദിവസമാണ് അബ്‌കാരി കേസിൽ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ റിമാൻഡിൽ വിടുകയായിരുന്നു. തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലെ പരിശോധനയിലാണ് ഇയാൾക്ക് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. പക്ഷേ എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്നു കണ്ടെത്താൻ ഇതുവരെയും ജില്ലാ ഭരണകൂടത്തിനും, ആരോഗ്യവകുപ്പിനും കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇയാൾ വിവിധയിടങ്ങളിൽ യാത്ര ചെയ്‌തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രതിയുമായി അടുത്തിടപഴകിയ സിഐ അടക്കമുള്ള ഉദ്യോ​ഗസ്ഥർ നിരീക്ഷണത്തിൽ പോയത്.

Story highlights-venjarammood ci and others covid result out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top