ട്രംപിന്റെ പോസ്റ്റുകൾക്ക് എതിരെ നടപടിയെടുക്കാത്തതെന്ത്? വിശദീകരണവുമായി ഫേസ്ബുക്ക്

അമേരിക്കയിൽ പൊലീസ് കറുത്ത വർഗക്കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. എന്നാൽ ഇതിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നിരവധി കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇതിനെതിരെ ചില സമൂഹ മാധ്യമങ്ങൾ നടപടിയെടുത്തെങ്കിലും പ്രമുഖ സമൂഹ മാധ്യമമായ ഫേസ്ബുക്കിന്റെ അധികൃതർ ട്രംപിന്റെ അക്കൗണ്ടിനെതിരെ ചെറുവിരൽ പോലും അനക്കിയിരുന്നില്ല. ഇതിന് വിശദീകരണവുമായി ഇപ്പോൾ സിഇഒ ആയ മാർക്ക് സക്കർബർഗ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
Read Also: ട്രംപിന് ട്വിറ്ററിന്റെ ‘ഫാക്ട് ചെക്ക്’ മുന്നറിയിപ്പ്
വിമർശകരുടെ ആവശ്യം പ്രതിഷേധക്കാർക്ക് എതിരെ പട്ടാള നടപടിയെടുക്കുന്നത് സംബന്ധിച്ച പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാണ്. എന്നാൽ ട്രംപിന്റെ പോസ്റ്റുകൾ ഫേസ്ബുക്കിന്റെ നയങ്ങളൊന്നും ലംഘിക്കുന്നില്ല, കൂടാതെ സൈനിക നടപടിയെക്കുറിച്ച് ഫേസ്ബുക്ക് ഉപഭോക്താക്കൾ അറിഞ്ഞിരിക്കയും വേണമെന്നാണ് സക്കർബർഗിന്റെ വിശദീകരണം. പ്രസിഡന്റിന്റെ പ്രതികരണത്തിൽ തനിക്കും എതിർപ്പാണെന്നും എന്നാൽ അധികാര സ്ഥാനത്തിരിക്കുന്നവരുടെ ഉത്തരവാദിത്തം എത്രത്തോളമെന്ന് അവരുടെ പ്രസ്താവനകൾ തുറന്ന് കാണിക്കുമ്പോഴാണ് തിരിച്ചറിയപ്പെടുകയെന്നും, ആളുകൾ ഇക്കാര്യം മനസിലാക്കണമെന്നും ഫേസ്ബുക്ക് മേധാവി പറയുന്നു.
നേരത്തെ സൈനിക നടപടിയെക്കുറിച്ചുള്ള ട്രംപിന്റെ ട്വീറ്റുകൾക്ക് ട്വിറ്റർ വാർണിംഗ് ലേബൽ നിൽകിയിരുന്നു. ട്രംപും ട്വിറ്റർ അധികൃതരുടെ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തി. ചില ട്വീറ്റുകൾ തങ്ങളുടെ നയങ്ങൾക്ക് എതിരാണെന്നും ഹിംസയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ആണ് ട്വിറ്റർ അധികൃതർ ഇതേക്കുറിച്ച് വിശദീകരിച്ചത്.
donald trump, george floyd, facebook, mark zuckerburg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here