Advertisement

പട്ടികയിൽ ഉൾപ്പെട്ട പകുതി പേർക്കും നിയമനം ലഭിച്ചില്ല; കാലാവധി തീരാറായി സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ്

May 31, 2020
0 minutes Read

സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ആശങ്കയിൽ ഉദ്യോഗാർത്ഥികൾ. റാങ്ക് ലിസ്റ്റിലുൾപ്പെട്ട പകുതി പേർക്കും നിയമന ശുപാർശ ലഭിക്കാത്തതിനാൽ പട്ടികയുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. ജൂൺ 30നാണ് പട്ടികയുടെ കാലാവധി അവസാനിക്കുന്നത്.

2019 ജൂലൈ ഒന്നിന് പുറത്തുവന്ന റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികളാണ് ഈ പ്രശ്‌നത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിലിടം നേടിയതോടെ പ്രതീക്ഷകളും വാനോളമുയർന്നു. എന്നാൽ വല്ലാത്ത ദുർഗതിയാണ് ഈ ഉദ്യോഗാർത്ഥികളെ കാത്തിരുന്നത്. ഇവരുടേതല്ലാത്ത കാരണങ്ങളാൽ തന്നെ ഏഴ് മാസത്തോളം നഷ്ടമായി. ഏഴ് ബറ്റാലിയനുകളിലായി ഏഴ് റാങ്ക് പട്ടികകളാണ് നിലവിലുളളത്. എന്നാൽ പകുതി പേർക്ക് പോലും നിയമനം ലഭിച്ചിട്ടില്ല.

നിലവിലെ ഉദ്യോഗാർത്ഥികളിൽ പലർക്കും പ്രായപരിധി കഴിയാനുമായി. അതുകൊണ്ട് തന്നെ ഇനിയൊരു പരീക്ഷയെഴുതാൻ ഇവർക്ക് സാധിക്കുകയുമില്ല. പട്ടികയുടെ കാലാവധി ദീർഘിപ്പിച്ചും ഒഴിവുകൾ റിപ്പോർട്ട് ചെയ്തും തങ്ങൾക്ക് അവസരം നൽകണമെന്നതാണ് ഇവരുടെ അപേക്ഷ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top