Advertisement

വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

June 1, 2020
1 minute Read

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് മുൻഗണനയെന്ന് ചുതലയേറ്റ ശേഷം വിശ്വാസ് മേത്ത മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ടോം ജോസും സർക്കാരും തുടങ്ങി വച്ച പദ്ധതികളുടെ പൂർത്തീകരണമാണ് അടുത്ത ലക്ഷ്യമെന്നും വിശ്വാസ് മേത്ത. രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 28 വരെ ചീഫ് സെക്രട്ടറി പദവിയിൽ തുടരാം.

Read Also: ഇത്രയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിൽ ഒരു ചീഫ് സെക്രട്ടറിയും ജോലി ചെയ്യേണ്ടി വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി; ടോം ജോസിന് യാത്രയയപ്പ്

ടോം ജോസ് വിരമിച്ച ഒഴിവിലേക്കാണ് വിശ്വാസ് മേത്ത കടന്നുവരുന്നത്. നേരത്തെ ആഭ്യന്തര വകുപ്പ് സെക്രട്ടറി ആയിരുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഇദ്ദേഹത്തെ ചീഫ് സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. 46 ാമത് കേരളാ ചീഫ് സെക്രട്ടറിയാണ് വിശ്വാസ് മേത്ത. രാജസ്ഥാനിലെ ദുംഗാപുർ സ്വദേശിയായ ഇദ്ദേഹം 1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.

പുതിയ ആഭ്യന്തര വകുപ്പ് സെക്രട്ടറിയായി ടി കെ ജോസിനെ നിയമിച്ചിട്ടുണ്ട്. ഡോ. എ ജയതിലക് ആണ് പുതിയ റവന്യൂ വകുപ്പ് സെക്രട്ടറി. ആസൂത്രണ വകുപ്പ് സെക്രട്ടറിയായി ഡോ. വി വേണുവിനെയും നിയമിച്ചിട്ടുണ്ട്.

 

tom jose, vishwas metha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top