കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ ഇളവ്; കേന്ദ്രസർക്കാരിനെ വിമർശിച്ച് മായാവതി

രാജ്യത്ത് കൊവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ ഇളവ് നൽകാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. നിലവിലെ സാഹചര്യത്തെ കേന്ദ്രസർക്കാർ ഗൗരവത്തോടെ കാണണമെന്ന് മായാവതി പറഞ്ഞു.
ഈ ഘട്ടത്തില്‍ ലോക്ക് ഡൗണില്‍ ഇളവ് നല്‍കുന്നത് ശരിയായ നടപടിയല്ല. രാജ്യം മുഴുവന്‍ കൊവിഡിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രതയോടെയും ഗൗരവത്തോടെയും കാര്യത്തെ സമീപിക്കേണ്ടതുണ്ടെന്നും മായാവതി പറഞ്ഞു. അന്തര്‍ ജില്ലാ-അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെയും മായാവതി ചോദ്യം ചെയ്തു.
രാജ്യത്ത് ലോക്ക് ഡൗണിന്റെ അഞ്ചാം ഘട്ടം ആരംഭിച്ചു കഴിഞ്ഞു. ജൂണ്‍ 30 വരെയാണ് നിയന്ത്രണങ്ങളോടെയുള്ള ലോക്ക് ഡൗണ്‍.
story highlights-coronavirus, lock down, mayawati
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here