ഓൺലൈൻ പഠന സൗകര്യം ഇല്ല; പഠനം മുടങ്ങി ഇടുക്കി അതിർത്തി മേഖലയിലെ ആദിവാസി വിദ്യാർത്ഥികൾ

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് വിദ്യാഭ്യാസ മേഖലയെ കൈ പിടിച്ചുയർത്താൻ ഓൺലൈൻ ക്ലാസുകൾ വഴി പുതിയ അധ്യയന വർഷം ആരംഭിച്ച് കേരളം ചരിത്രം കുറിക്കുമ്പോൾ ഇതൊന്നും അറിയുക പോലും ചെയ്യാത്ത ഒരുപറ്റം വിദ്യാർത്ഥികളുണ്ട് ഇടുക്കി ജില്ലയിലെ ആദിവാസി ഗ്രാമങ്ങളിൽ. ഓൺലൈൻ ക്ലാസുകളിലൂടെ സംസ്ഥാനത്ത് സ്‌കൂൾ അധ്യയന വർഷം ഇന്ന് ആരംഭിക്കുമ്പോൾ ഇന്റർനെറ്റും, ലാപ്ടോപ്പും ആൻഡ്രോയിഡ് ഫോണുകളും അടക്കമുള്ള സംവിധാനങ്ങളില്ലാത്തതിനാൽ ഇടുക്കി ജില്ലയിൽ അതിർത്തി മേഖലയിലുള്ള ആദിവാസി കുടികളിലെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണ്. ഇത്തരം സംവിധാനങ്ങൾ ഒരുക്കി നൽകാൻ മാതാപിതാക്കൾക്കും കഴിയാത്ത അവസ്ഥയിലാണ്.
Read Also: കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏഴാമത്
ഇവരുടെ കൈകളിൽ ആൻഡ്രോയിഡ് ഫോണുകളും ലാപ്ടോപ്പും നെറ്റ്‌വർക്ക് സൗകര്യങ്ങളുമില്ല. നെറ്റ്‌വർക്ക് സംവിധാനങ്ങൾ ലഭ്യമായാലും പുതിയ ഫോണും കമ്പ്യൂട്ടറും വാങ്ങി നൽകി പഠിപ്പിക്കാൻ ഇവിടുത്തി നിർധന കുടുംബങ്ങൾക്ക് കഴിവില്ല. ഈ അധ്യയന വർഷം ആരംഭിച്ച് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയാലും ആദിവാസി കുടികളിൽ ഓൺലൈൻ ക്ലാസുകൾക്ക് ബദൽ സംവിധാനമൊരുക്കിയില്ലെങ്കിൽ ഇവരുടെ വിദ്യാഭ്യാസം പൂർണമായി നിലയ്ക്കുമെന്നതിന് സംശയമില്ല.
online class, no facility, idukki, adhivasi children
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here