Advertisement

അനുസരണയില്ലാത്ത, ക്ലാസിൽ എപ്പോഴും സംസാരിക്കുന്ന കുട്ടി; റിപ്പോർട്ട് കാർഡ് പങ്കുവച്ച് ദീപിക പദുക്കോൺ

June 2, 2020
8 minutes Read
Deepika padukone report cards viral

തന്റെ റിപ്പോർട്ട് കാർഡ് പങ്കുവച്ച് ബോളിവുഡ് താരം ദീപിക പദുക്കോൺ. നടി സമന്ത അക്കിനേനി തന്റെ റിപ്പോർട്ട് കാർഡുകൾ പങ്കുവച്ചതിനു പിന്നാലെയാണ് തന്റെ റിപ്പോർട്ട് കാർഡുകളും ദീപിക സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച റിപ്പോർട്ട് കാർഡുകൾ വൈറലാണ്.

‘ദീപിക ഒരുപാട് പകൽക്കിനാവ് കാണുന്നു’, ‘ദീപിക ക്ലാസിലിരുന്ന് എപ്പോഴും സംസാരമാണ്’, ‘ദീപിക കർശനമായും നിർദ്ദേശങ്ങൾ പാലിക്കണം’ എന്നിങ്ങനെയാണ് റിപ്പോർട്ട് കാർഡുകളിലെ കമന്റുകൾ. ഭർത്ത്താവും നടനുമായ രൺവീർ സിംഗ് ഉൾപ്പെടെയുള്ളവർ ഈ പോസ്റ്റിൽ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ‘കുഴപ്പക്കാരി’ എന്നാണ് രൺവീറിന്റെ കമന്റ്.

ഞായറാഴ്ചയാണ് സമന്ത തന്റെ റിപ്പോർട്ട് കാർഡുകൾ പങ്കുവച്ചത്. ‘അവൾ നന്നായി ചെയ്തു. സ്കൂളിന് ഒരു മുതൽക്കൂട്ടാണ് സമന്ത’ എന്നായിരുന്നു അവകളിലെ ഏറ്റവും ശ്രദ്ധേയമായ കുറിപ്പ്. മറ്റെല്ലാ റിപ്പോർട്ട് കാർഡുകളിലും സമന്തയെപ്പറ്റി മികച്ച അഭിപ്രായമാണ് അധ്യാപകർ രേഖപ്പെടുത്തിയിരിക്കുന്നത്.

Story Highlights- Deepika padukone report cards viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top