Advertisement

കാലവര്‍ഷക്കെടുതി: അടിയന്തിര സഹായം നല്‍കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ

June 2, 2020
1 minute Read
PATHANAMTHITTA

കാലവര്‍ഷക്കെടുതിയില്‍ പത്തനംതിട്ട ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് വലിയ നാശനഷ്ടങ്ങളാണ് റാന്നി നിയോജക മണ്ഡലത്തില്‍ ഉണ്ടായത്. ഉതിമൂട് വാളിപ്ലാക്കല്‍ എന്‍ എംഎല്‍പി സ്‌കൂളിന്റെ മുകളിലേക്ക് മരം വീണ് നാശനഷ്ടം സംഭവിച്ചിരുന്നു.

ഇവിടെ ഒരു വീടിന് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മോതിരവളയന്‍ ഭാഗത്തും വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് നാശമുണ്ടായി. ഇവിടെ ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് സാധനങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. പെരുന്നാട് മഠത്തും മുഴി കൊച്ചു പാലം ജംഗ്ഷന് സമീപം നാശനഷ്ടം ഉണ്ടായ സ്ഥലം എംഎല്‍എ സന്ദര്‍ശിച്ചു.

പെരിങ്ങേലില്‍ അനുവിന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീടിന്റെ അടിത്തറയ്ക്ക് ഉള്‍പ്പെടെ നാശനഷ്ടം സംഭവിച്ചിരുന്നു. ആശ്രമം റോഡിന്റെ വശം ഇടിഞ്ഞ് വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വീടിന് ഭീഷണിയായ പാറ ഫയര്‍ഫോഴ്‌സിന്റെ റോപ്പ് ഉപയോഗിച്ച് പൊട്ടിച്ചു മാറ്റി. സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി റോബിന്‍ കെ തോമസ്, ഫാ. മത്തായി ഒഐസി, ഫാ. സക്കറിയ ഒഐസി, ടി ജി ഷാജി, എസ്വി സജി എന്നിവര്‍ എംഎല്‍എയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

Story Highlights: Heavy Rain, Pathanamthitta district,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top