ഇന്നത്തെ പ്രധാന വാർത്തകൾ (02-06-2020)

അന്തർ ജില്ലാ ബസ് സർവീസുകൾ നാളെ മുതൽ
അന്തർ ജില്ലാ ബസ് സർവീസുകൾ നാളെ മുതൽ ആരംഭിക്കും. തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമായിരിക്കും സർവീസ്. ദൂര ജില്ലകളിലേക്ക് സർവീസുകൾ ഇല്ല.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവികയെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണൻ-ഷീബ ദമ്പതികളുടെ മകൾ ആണ് ദേവിക (14 ).
ഉത്ര കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി സൂരജിന്റെ അച്ഛനെ ചോദ്യം ചെയ്യും. സഹോദരിയെയും അമ്മയേയും ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ 10 മണിക്ക് ഇരുവരോടും ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
തുടർച്ചയായി മൂന്നാം ദിനവും 8000 കടന്ന് കൊവിഡ് കേസുകൾ
ഇന്ത്യയിൽ തുടർച്ചയായി മൂന്നാം ദിനവും 8000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 8171 പോസിറ്റീവ് കേസുകളും 204 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 198706 ആയി. 5598 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 97581 പേരാണ് ചികിത്സയിലുള്ളത്. 95526 പേർ രോഗമുക്തരായി.
ഉത്ര കൊലപാതകം: കേസിൽ സൂരജിന്റെ അമ്മയ്ക്കും പങ്ക്
ഉത്ര കൊലപാതക കേസിൽ സൂരജിന്റെ അമ്മ രേണുകയ്ക്കും പങ്കുണ്ടെന്ന് മൊഴി. ഉത്രയുടെ സ്വർണം കുഴിച്ചിട്ടത് സൂരജിന്റെ അമ്മയുടെ അറിവോടെയാണെന്ന് സുരേന്ദ്രന്റെ മൊഴി നൽകി.
Story Highlights- todays news headlines june 02
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here