സംസ്ഥാനത്ത് നാളെ മുതൽ അന്തർജില്ലാ ജലഗതാഗതം ആരംഭിക്കും

സംസ്ഥാനത്ത് നാളെ മുതൽ അന്തർജില്ലാ ജലഗതാഗതം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. അന്തർജില്ലാ ബസ് സർവീസുകൾ പുനരാരംഭിച്ചതിന് പിന്നാലെയാണ് ജലഗതാഗതവും പുനഃസ്ഥാപിക്കാൻ തീരുമാനമാകുന്നത്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ റോഡ്-ജല ഗതാഗതം നിർത്തിവച്ചിരിക്കുകയായിരുന്നു. ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ജില്ലയ്ക്കകത്തുള്ള ബസ് സർവീസുകൾ ലോക്ക്ഡൗൺ നാലാം ഘട്ടത്തിൽ ആരംഭിച്ചിരുന്നു. ലോക്ക്ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് കടന്നതോടെ അന്തർ ജില്ലാ ബസ് സർവീസുകളും ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജലഗതാഗതവും പുനരാരംഭിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്.
Read Also:സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചു; എല്ലാ സീറ്റിലും യാത്രക്കാര്‍ക്ക് ഇരിക്കാം
ബോട്ടിൽ മുഴുവൻ സീറ്റിലും ആളുകളെ ഇരുത്തി യാത്ര ചെയ്യാൻ അനുമതിയുണ്ടെന്ന് മന്ത്രി അറിയിച്ചു. കൊവിഡിനെതിരായ എല്ലാ മുൻകരുതലുകളും സ്വീകരിക്കും. രാവിലെ 5 മുതൽ രാത്രി 9 വരെ ബോട്ട് സർവീസുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights- inter district boat service begins from tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here